Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

എഫ്‌സിഐ അടച്ചുപൂട്ടാൻ ഗൂഢാലോചനയെന്ന് കർഷകർ: ഈ മാസം ആറിന് റോഡ് ഉപരോധം

വാർത്തകൾ
, ചൊവ്വ, 2 ഫെബ്രുവരി 2021 (07:22 IST)
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് ആഹ്വാവനം ചെയ്ത കർഷക സംഘടനകൾ. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് 13 മുതൽ വൈകിട്ട് മൂന്ന് വരെ ദേശീയ സംസ്ഥാന പാതകൾ ഉപരോധിയ്ക്കും എന്ന് കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു, കഴിഞ്ഞ വർഷം എംഎസ്‌പിയിൽ സംഭരണത്തിനായി എഫ്സിഐയ്ക്ക് വായ്പ വഴി 1,36,600 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്ഐഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് കർഷകർ സംശയിയ്ക്കുന്നു. അതേസമയം കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇത്തവണത്തേത് എന്നായിരുന്നു ബജറ്റ് അവതരണ വേളയിൽ നിർമല സീതാരാമൻ ആവർത്തിച്ച് വ്യക്താമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിനാഥന്‍ എംഎല്‍എയോട് മാപ്പ് ചോദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍