പുതുചരിത്രം രചിക്കാന്‍ ഐ എസ് ആര്‍ ഒ; 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 34 ന്റെ ചരിത്രയാത്ര ഇന്ന്
പുതുചരിത്രം രചിക്കാന്‍ ഐ എസ് ആര്‍ ഒ; 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 34 ന്റെ ചരിത്രയാത്ര ഇന്ന്
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതുചരിത്രം രചിക്കാന്‍ ഐ എസ് ആര്‍ ഒ. 20 ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി-34 ഇന്ന് യാത്ര ആരംഭിക്കും. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബുധനാഴ്ച രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കുക.
ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശവാഹനമായ പി എസ് എല്‍ വിയുടെ 36ആമത്തെ ദൗത്യമാണിത്. 48 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനു ശേഷമാണ് വിക്ഷേപണം നടക്കുക. തിങ്കളാഴ്ച രാവിലെ 09.26ന് കൗണ്ട് ഡൌണ്‍ ആരംഭിച്ചിരുന്നു. 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക.
ഐ എസ് ആര്‍ ഒ ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.