Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍വേ ട്രാക്കിലിരുന്ന് ഇയര്‍ഫോണ്‍ ധരിച്ച് പബ്ജി കളിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Train - AC Coach

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ജനുവരി 2025 (10:18 IST)
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ ചമ്പാരനിലാണ് സംഭവം. ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ട്രെയിന്‍ തട്ടിയാണ് കുട്ടികള്‍ മരണപ്പെട്ടത്. മൂന്നുപേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഫര്‍ഖ് ആലം, ഹബീബുള്ള അന്‍സാരി, സമീര്‍ ആലം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
 
അതേസമയം സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ ശ്രദ്ധയില്ലാതെ മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞ് മനസ്സിലാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്