Webdunia - Bharat's app for daily news and videos

Install App

പഞ്ചാബിൽ മരിച്ചയാൾ 23 പേർക്ക് രോഗം പടർത്തിയതായി റിപ്പോർട്ട്, 15 ഗ്രാമങ്ങൾ അടച്ചിട്ടു, കടുത്ത ആശങ്ക

അഭിറാം മനോഹർ
വെള്ളി, 27 മാര്‍ച്ച് 2020 (14:47 IST)
പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് മരിച്ച രോഗി ഏകദേശം 23 പേർക്ക് രോഗം പടർത്തിയതായി റിപ്പോർട്ട്.പഞ്ചാബിൽിതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ട 33 കേസുകളിൽ 23 എണ്ണവും ഇയാൾ വഴിയാണ് പകർന്നതെന്നാണ് വിവരം. മാർച്ച് 18നാണ് ഇയാൾ മരിച്ചത്. പഞ്ചാബിലെ ഗുരുദ്വാരയിൽ പുരോഹിതനയ 70 കാരൻ രണ്ടാഴ്ച മുമ്പാണ് ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് നാട്ടിലെത്തിയത്.
 
ഇയാളോട് നാട്ടിലെത്തിയ ഉടനെ തന്നെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെ നാട്ടിലിറങ്ങി നടക്കുകയും ആളുകളുമയി ഇടപ്ഴകുകയും ചെയ്‌തു. ഇയാൾ വിവിധ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് യാത്രവിവരങ്ങൾ പരിശോധിച്ച അധികൃതർ പറയുന്നത്.
 
മാർച്ച് 8 മുതൽ 10 വരെ ആനന്ദപുർ സാഹിബിൽ ആഘോഷ പരിപാടിയിൽ ഇയാൾ പങ്കെടുക്കുകയും സ്വന്തം ഗ്രാമമായ ഷഹീദ് ഭഗത് സിങ് നഗറിൽ തിരികെയെത്തുകയും ചെയ്‌തു.ഇയാളും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സംസ്ഥനത്തുടനീളം പതിനഞ്ചോളം ഗ്രാമങ്ങൾ സന്ദർശിച്ചതയി സൂചനയുണ്ട്.മരിച്ച രോഗിയുടെ കുടുംബത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇയാളുടെ ചെറുമക്കളും വിവിധ അളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു.
 
മരിച്ച രോഗിയുടെ സമ്പർക്കപട്ടിക അറിഞ്ഞതോട് കൂടി കടുത്ത ആശങ്കയിലാണ് അധികൃതർ. ഇവർ ഗ്രാമങ്ങൾ തോറും പരിശോധനകൾ നടത്തികൊണ്ടിരിക്കുകയാണ്.നവൻശഹർ, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, ജലന്ധർ എന്നിവിടങ്ങളിലെല്ലാം മൂന്ന് പേരും ചേർന്ന് കൊവിഡ് വ്യാപിപിച്ചിരിക്കാം എന്നാണ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments