Publish Date: Mon, 05 Sep 2022 (08:55 IST)
Updated Date: Mon, 05 Sep 2022 (08:58 IST)
പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു. പുതുച്ചേരി കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബാലമണികണ്ഠന്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് കുട്ടി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയുടെ മാതാവ് സഹായ റാണി വിക്ടോറിയ എന്ന 42 കാരിയാണ് ജ്യൂസില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനക്കാരനായിരുന്നു ബാലമണികണ്ഠന്‍.
ഇതില്‍ സഹായ റാണി വിക്ടോറിയയ്ക്ക് കടുത്ത അസൂയ ഉണ്ടായിരുന്നു. ഇവര്‍ ബാല മണികണ്ഠന്റെ അമ്മയാണെന്ന് പറഞ്ഞ് സ്‌കൂളിലെ വാച്ച്മാനോട് ഒരു കുപ്പി ജ്യൂസ് ഏല്‍പ്പിക്കുകയായിരുന്നു. ജ്യൂസ് കുടിച്ച കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വീട്ടിലെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.