Webdunia - Bharat's app for daily news and videos

Install App

ഹോങ്കോങ് ഓപ്പൺ: കലാശപോരാട്ടത്തില്‍ പി വി സിന്ധുവിന് അടിതെറ്റി

റിയോ ഒളിമ്പിക്സിലെ പരാജയത്തിന് പി വി സിന്ധുവിനോട് മധുര പ്രതികാരം തീര്‍ത്ത് ചൈനീസ് താരം

Webdunia
ഞായര്‍, 27 നവം‌ബര്‍ 2016 (14:50 IST)
ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ തോല്‍‌വി സമ്മതിച്ച് ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡൽ വിജയി പി വി സിന്ധു. ചൈനീസ് താരം തായ് സൂ യിങ്ങിനോടാണ് സിന്ധു തോല്‍‌വി സമ്മതിച്ചത്. തായ് സൂ യിങ്ങിനെ നേരിട്ട പി വി സിന്ധു, 41 മിനിറ്റ് ദൈര്‍ഘ്യമേറിയ പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. 15-21, 17-21 എന്നീ സ്‌കോറിനാണ് യൂ സിങ്ങ് സിന്ധുവിനെ കീഴടക്കിയത്. 
 
റിയോ ഒളിമ്പിക്‌സില്‍ സിന്ധുവില്‍ നിന്നും ഏറ്റ തോല്‍വിയുടെ മധുര പ്രതികാരം കൂടിയാണ് ചൈനീസ് താരം തായ് സൂ യിങ്ങ് ഹോങ്കോങ്ങ് സീരീസില്‍ നടത്തിയത് എന്ന് തന്നെ പറയാം. കഴിഞ്ഞയാഴ്ച ചൈന ഓപ്പൺ കിരീടമണിഞ്ഞ സിന്ധു തുടർച്ചയായ രണ്ടാം ഫൈനലിലായിരുന്നു ഈ തോല്‍‌വി. 
 
ഹോങ്കോങ് താരം ച്വേങ്ക് ഗാന്‍യിയെ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. അതേസമയം, ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. മത്സരം സൈന വിജയിച്ചിരുന്നെങ്കില്‍ സെമിയില്‍ പി വി സിന്ധുവിനെയായിരുന്നു നേരിടേണ്ടി വരിക.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments