Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; സിന്ധു ഇനി പഴയ സിന്ധുവല്ല

ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ

ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; സിന്ധു ഇനി പഴയ സിന്ധുവല്ല
ഹൈദരാബാദ് , ബുധന്‍, 17 മെയ് 2017 (08:44 IST)
റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍.  22കാ​രി​യാ​യ സി​ന്ധു​വി​നെ സം​സ്ഥാ​ന കേ​ഡ​റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ഏ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു.  ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിന്ധുവിന് അപ്പോയിന്റ്‌മെന്റ് ഉത്തരവ് ലഭിക്കും. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സില്‍ മെ​ഡ​ൽ നേ​ടി​യ​തി​നു പി​ന്നാ​ലെ ജോ​ലി വാ​ഗ്ദാ​ന​ത്തി​നു പു​റ​മേ സി​ന്ധു​വി​ന് മൂ​ന്നു കോ​ടി രൂ​പ​യും 1000 സ്ക്വ​യ​ർ യാ​ർ​ഡ് സ്ഥ​ല​വും സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​രാ​ണ് സി​ന്ധു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിയെരിയുന്ന ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും?