‘മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ, എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ് ’; ബിജെപി നേതാവിനെതിരെ ആഞ്ഞടിച്ച് റാബ്റി ദേവി

‘മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ് ’; മോദിയുടെ കൈവെട്ടാന്‍ തയ്യാറായി റാബ്റി ദേവി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (09:37 IST)
മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റിന്റെ ഭീഷണിയില്‍ പ്രതികരനവുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവി. 
 
ബീഹാറിലെ നിരവധിപേര്‍ നരേന്ദ്രമോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയ്യാറാണെന്ന് റാബ്‌റി പറഞ്ഞു. ബിജെപി നേതാക്കള്‍ പറയുന്നത് അവര്‍ കൈവെട്ടുമെന്നാണ്. ഞാന്‍ അവരെ അതു ചെയ്യുവാനായി വെല്ലുവിളിക്കുകയാണെന്നു റാബ്റി ദേവി പറഞ്ഞു. ആര്‍ജെഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്റി ദേവി മോദിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
 
ഇത്തരം ഭീഷണിക്ക് മുമ്പില്‍ ബീഹാറിലെ ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ കൈയ്യും കണ്ഠവും മുറിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാണെന്ന് റാബ്‌റി ദേവി പറഞ്ഞത്. മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റിന്റെ ഭീഷണിയുണ്ടായിരുന്നു. ബീഹാര്‍ ബിജെപി പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ ഉജിയര്‍പൂര്‍ നിത്യാനന്ദ് റായിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. വൈശ്യ കാനു സമുദായങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'നരേന്ദ്രമോദിയുടെ അമ്മ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി നല്‍കുമ്പോള്‍ ആ പ്ലേറ്റില്‍ അവര്‍ തന്റെ മകനെയോ മകന്‍ അമ്മയെയോ കണ്ടില്ല. ആ സാഹചര്യത്തില്‍ നിന്നുമാണ് അദ്ദേഹം പ്രധാനമന്ത്രി പദം വരെ വളര്‍ന്നത്. അദ്ദേഹത്തിനെതിരെ ഏതെങ്കിലും കൈയോ വിരലോ ഉയര്‍ന്നാല്‍ അതിനെ തകര്‍ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നുമായിരുന്നു' ഭീഷണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments