Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം - പാണ്ഡ്യയെ വെല്ലുന്ന താരം കോഹ്‌ലിപ്പടയില്‍

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം - പാണ്ഡ്യയെ വെല്ലുന്ന താരം കോഹ്‌ലിപ്പടയില്‍

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം - പാണ്ഡ്യയെ വെല്ലുന്ന താരം കോഹ്‌ലിപ്പടയില്‍
മുംബൈ , ചൊവ്വ, 21 നവം‌ബര്‍ 2017 (13:54 IST)
ശ്രീലങ്കയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം. ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ കളിയിലെ താരം ഭുവനേശ്വര്‍ കുമാറുമാണ് ടീമില്‍ നിന്നും ഒഴിവായത്.

ധവാന്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കുമെങ്കിലും ഭുവനേശ്വര്‍ ഈ പരമ്പരയില്‍ കളിച്ചേക്കില്ല. മൂന്നാം ടെസ്റ്റിന്റെ സെലക്ഷന്‍ പട്ടികയില്‍ ധവാനുണ്ടാകുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇരുവര്‍ക്കും പകരക്കാരനായി തമിഴ്‌നാടിന്റെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്.

തമിഴ്‌നാടിന്റെ ഏകദിന ടീം നായകനാണ് ടീമില്‍ ഉള്‍പ്പെടുത്തിയ വിജയ് ശങ്കര്‍. അതിവേഗം റണ്‍സ് കണ്ടെത്തുകയും മികച്ച രീതിയില്‍ ബോള്‍ ചെയ്യുകയും ചെയ്യുന്ന വിജയ് ശങ്കറിനെ ഹാര്‍ദ്ദിക് പാണ്ഡ്യയയുടെ പകരക്കാരനായിട്ടാണ് സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നത്. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1671 റണ്‍സും 27 വിക്കറ്റും വിജയ് സ്വന്തമാക്കിയിട്ടുണ്ട്.

വിജയ് ശങ്കര്‍ ടീമില്‍ എത്തിയെങ്കിലും മുരളി വിജയ് ടീമില്‍ ഉള്ളത് അദ്ദേഹത്തിന് തിരിച്ചടിയാകും. ലോകേഷ് രാഹുലിനൊപ്പം മുരളി വിജയ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. 24 മുതല്‍ നാഗ്‌പൂരിലാണ് രണ്ടാം ടെസ്റ്റ്.

നവംബര്‍ 23ന് വിവാഹം നടക്കുന്നതിനാല്‍ തിരക്കിലാണെന്നും വിശ്രം വേണമെന്നുമാണ് ഭൂവി ആവശ്യപ്പെട്ടത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും പിന്മാറാന്‍ കാരണമെന്ന് ബിസിസിഐ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘റോ’ തന്നെ വരേണ്ടിവരും ! കോഹ്‌ലിയും ശാസ്ത്രിയും തമ്മിലുള്ള കോഡ് ഭാഷ ഡീകോഡ് ചെയ്യാന്‍ ആരാധകരെ വെല്ലുവിളിച്ച് ബി സി സി ഐ - വീഡിയോ വൈറല്‍