Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (11:58 IST)
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.  അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി മുഖ്യാതിഥി ആയിരുന്നു.
 
ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്,വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
58,000 കോടി രൂപ ചിലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും