Publish Date: Fri, 12 Feb 2021 (08:11 IST)
Updated Date: Fri, 12 Feb 2021 (08:14 IST)
റാഗിങ് ചെയ്തതിന് 11മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. അഞ്ചുമലയാളി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റുചെയ്തത്. വിദ്യാര്‍ത്ഥികളെ മംഗളൂരു ഉള്ളാള്‍ പൊലീസാണ് അറസ്റ്റുചെയ്തത്.
റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികള്‍ കോളേജ് മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ശാരീരികമായി ഉപദ്രവിച്ചതായും താടിവടിപ്പിക്കുകയും മറ്റും ചെയ്യിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. നഴ്‌സിങ് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.