Webdunia - Bharat's app for daily news and videos

Install App

'ഞാൻ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ല'; രാജി തീരുമാനത്തിൽ നിന്ന് വിട്ടുവീഴ്ചയില്ലാതെ രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാജിസന്നദ്ധത അറിയിച്ചശേഷം ഇതാദ്യമായാണ് അക്കാര്യം സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് രാഹുല്‍ ഗാന്ധി തയ്യാറാവുന്നത്.

Webdunia
ബുധന്‍, 3 ജൂലൈ 2019 (15:39 IST)
പുതിയ അധ്യക്ഷനെ പാര്‍ട്ടി എത്രയും വേഗം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
 
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാജിസന്നദ്ധത അറിയിച്ചശേഷം ഇതാദ്യമായാണ് അക്കാര്യം സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് രാഹുല്‍ ഗാന്ധി തയ്യാറാവുന്നത്. "കാലതാമസമില്ലാതെ പുതിയ അധ്യക്ഷന്‍ ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കണം. ഞാന്‍ അധ്യക്ഷനായി തുടരില്ല. എന്‍റെ രാജിക്കത്ത് നല്‍കിക്കഴിഞ്ഞതാണ്. ഞാനിപ്പോള്‍ അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സിമിതി എത്രയും വേഗം ചേര്‍ന്ന് തീരുമാനമെടുക്കണം." പാര്‍ലമെന്‍റ് അങ്കണത്തില്‍  മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു.
 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments