മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ട്, രാജ്യത്തെ ഒന്നാകെ വഞ്ചിച്ചു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ‘ദളിതരെയും യുവാക്കളെയും സ്ത്രീകളെയും മോദി വഞ്ചിച്ചു‘

വെള്ളി, 20 ജൂലൈ 2018 (14:11 IST)
മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ വഞ്ചിച്ചെന്ന് രാഹുൽ ആരോപിച്ചു.
 
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ മോദിയുടെ നടപടികളെ എണ്ണിയെണ്ണി വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. നരേന്ദ്ര മോദി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്ന് പറഞ്ഞ മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു.
 
വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷവും എവിടെയെന്ന് രാഹുല്‍ ചോദിച്ചു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ മുഴുവൻ വഞ്ചിക്കുകയായിരുന്നു മോദി സർക്കാർ ചെയ്തതെന്ന് രാഹുൽ വെട്ടിത്തുറന്നു പറഞ്ഞു. 
 
മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രം. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കെവിൻ കൊലപാതകം: ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി