Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയോധ്യയുടെ മണ്ണില്‍ രാഹുല്‍ ഗാന്ധി; 1992-ന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ അയോധ്യ സന്ദര്‍ശിക്കുന്നത് ഇതാദ്യം

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അയോധ്യ സന്ദർശിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കിസാൻ യാത്രയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

അയോധ്യയുടെ മണ്ണില്‍ രാഹുല്‍ ഗാന്ധി; 1992-ന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ അയോധ്യ സന്ദര്‍ശിക്കുന്നത് ഇതാദ്യം
ന്യൂഡല്‍ഹി , വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (17:25 IST)
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അയോധ്യ സന്ദർശിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കിസാൻ യാത്രയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ഇത് ആദ്യമായാണ് നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ അയോധ്യ സന്ദര്‍ശിക്കുന്നത്.
 
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയോധ്യയ്ക്കടുത്തുള്ള ഫൈസാബാദിൽ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയാണ് അവസാനമായി അയോധ്യ സന്ദർശിച്ച നെഹ്റു-ഗാന്ധി കുടുംബാംഗം. 1990ലായിരുന്നു രാജീവ് ഗാന്ധിയുടെ അയോധ്യ സന്ദർശനം. ബാബറി മസ്ജിദ് തകർപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ രാഹുൽ ദര്‍ശനം നടത്തി. 
 
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അയോധ്യയിലേക്കുള്ള രാഹുലിന്റെ ഈ യാത്ര. ബ്രാഹ്‌മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചു പിടിക്കാനും ദളിത് വിഭാഗത്തില്‍ നിന്ന് വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങളുമാണ് യു പിയില്‍ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 23,320 രൂപ