നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാന്‍ കാരണം രാഹുല്‍ ഗാന്ധി !

ജോര്‍ജി സാം

വെള്ളി, 20 മാര്‍ച്ച് 2020 (22:29 IST)
നിര്‍ഭയയുടെ സഹോദരനെ പൈലറ്റാകാന്‍ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിംഗിന്‍റെ വെളിപ്പെടുത്തല്‍. ആകെ തകര്‍ന്ന അവസ്ഥയിലൂടെ തന്‍റെ കുടുംബം കടന്നുപോയപ്പോള്‍ കൈത്താങ്ങായി കൂടെ നിന്നത് രാഹുലാണെന്ന് അദ്ദേഹം പറഞ്ഞു. 
 
ദൈവീകമായ ഇടപെടലാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നിര്‍ഭയയുടെ സഹോദരനെ ഒരു പൈലറ്റാക്കാന്‍ രാഹുല്‍ സഹായിച്ചു. മാനസികമായും സാമ്പത്തികമായും സഹായിച്ച് കൂടെനിന്നു. അത് മനുഷ്യത്വമായിരുന്നു, രാഷ്ട്രീയമല്ല. അതിനൊന്നും എത്ര നന്ദിപറഞ്ഞാലും മതിയാകില്ല - ബദ്രിനാഥ് സിംഗ് പറയുന്നു. 
 
നിര്‍ഭയയുടെ സഹോദരന്‍ ഇപ്പോള്‍ പൈലറ്റിന്‍റെ ട്രെയിനിംഗ് കഴിഞ്ഞ് ഇന്‍‌ഡിഗോയില്‍ ജോലി നോക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കൊവിഡ് 19: രോഗബാധിതൻ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു, കാസർകോട്ട് കർശനനിയന്ത്രണങ്ങൾ, ആരാധനാലയങ്ങളും അടച്ചിടണം