Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയെ എതിര്‍ക്കാന്‍ വേറെ ആര്? രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവ്

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി

Rahul Gandhi

രേണുക വേണു

, ശനി, 8 ജൂണ്‍ 2024 (17:35 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോടു ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. 
 
പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യന്‍. മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവര്‍ത്തക സമിതിയുടെ വികാരം രാഹുല്‍ മനസിലാക്കും. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. 
 
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസിനു ഒറ്റയ്ക്ക് നൂറ് സീറ്റില്‍ ജയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാഹുലിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്. അതേസമയം രാഹുല്‍ റായ് ബറേലി നിലനിര്‍ത്തും, വയനാട് ഉപേക്ഷിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലേക്ക് പ്രിയങ്കയില്ല; സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്