Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കുന്നതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന് രാഹുൽ ഗാന്ധിയോട് ജ്യോതിഷികൾ

വിവാഹത്തെ കുറിച്ച് മിക്ക സംവാദ പരിപാടികളിലും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയരാറുണ്ട്.

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (12:30 IST)
ദേശീയ പാർട്ടിയായ കോൺഗ്രസ് ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ ഒരു നേതാവില്ലാതെ അവസ്ഥയാണ് ഇപ്പോൾ. ഇതിനു പരിഹാരവുമായിയാണ് ഇപ്പോൾ മഹാരാഷ്ട്രയിലെ നേതാക്കൾ വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി വിവാഹം കഴിക്കുന്നതോടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് ജ്യോതിഷികൾ പറയുന്നുവെന്നാണ് മഹാരാഷ്ട്രയിലെ യുവനേതാക്കൾ പറയുന്നു. 

വിവാഹത്തെ കുറിച്ച് മിക്ക സംവാദ പരിപാടികളിലും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ താന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് എന്നാണ് രാഹുല്‍ സ്ഥിരമായി മറുപടി നല്‍കാറുളളത്. രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചാല്‍ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്നാണ് ജ്യോത്സന്‍ നിര്‍ദേശിച്ചിരിക്കുന്നതത്രേ.
 
വിവാഹം കഴിക്കുന്നതോടെ രാഹുല്‍ ഗാന്ധിയുടെ ഭാഗ്യ നക്ഷത്രം തെളിയും എന്നാണ് ജ്യോത്സന്‍ കവടി നിരത്തി കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ കൂടിയായ യുവനേതാവ് ദില്ലിയില്‍ തിരിച്ചെത്തി ഇക്കാര്യം മറ്റ് നേതാക്കളുമായി പങ്കുവെച്ചതായും വിവരമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്ന കണ്‍ഫ്യൂഷനിലാണേ്രത ഈ നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വ്യാഴാഴ്ച ചേരാനിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments