Webdunia - Bharat's app for daily news and videos

Install App

‘അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്പെന്‍ഡ് ചെയ്യിക്കും’; നിയമം തെറ്റിച്ച മകനെ ‘പൊക്കിയ‘ പൊലീസുകാരെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (11:52 IST)
ഭർത്താവിന്റെ അധികാരം മുതലാക്കി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ എം എൽ എയുടെ ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ. നിയമം തെറ്റിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പൊലീസുകാരനെയാണ് എംഎല്‍എയുടെ ഭാര്യ ഭീഷണിപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം. 
 
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ സമിനേനി ഉദയ്ഭാനുവിന്റെ മകന്‍ സമിനേനി പ്രസാദാണ് ഹൈദരാബാദിലെ മാതാപൂരില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത്. ഇദ്ദേഹത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയതോടെ എംഎല്‍എയുടെ ഭാര്യ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.  
 
എംഎല്‍എയുടെ ഭാര്യ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യിക്കുമെന്നു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments