Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാലവർഷക്കെടുതിയിൽ കേരളത്തിന് പൂർണ്ണ സഹായം നൽകണം': മോദിക്ക് രാഹുലിന്റെ കത്ത്

'കാലവർഷക്കെടുതിയിൽ കേരളത്തിന് പൂർണ്ണ സഹായം നൽകണം': മോദിക്ക് രാഹുലിന്റെ കത്ത്

'കാലവർഷക്കെടുതിയിൽ കേരളത്തിന് പൂർണ്ണ സഹായം നൽകണം': മോദിക്ക് രാഹുലിന്റെ കത്ത്
ന്യൂഡൽഹി , ശനി, 11 ഓഗസ്റ്റ് 2018 (14:55 IST)
കാലവർഷക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തിലെ മഴക്കെടുതിയും മരണവുമൊക്കെ വിവരിച്ചാണ് രാഹുലിന്റെ കത്ത്.
 
'കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമാണിത്. സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു കാര്യമായ നാശനഷ്ടമുണ്ടായത്. കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തെ 24 അണക്കെട്ടുകളാണു തുറന്നുവിട്ടിരിക്കുന്നത്.
 
സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ നടപടികളിലും മറ്റ് പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരിന്റെ പൂർണ്ണമായ സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.'- രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.
 
കേരളത്തിൽ നിന്നുള്ള എം പിമാർ കഴിഞ്ഞ ദിവസമാണ് മഴക്കെടുതിയെക്കുറിച്ച് രാഹുൽ ഗാന്ധിയെ ധരിപ്പിച്ചത്. ശേഷം ഈ കാര്യത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർലൈൻസ് ജീവനക്കാരൻ റാഞ്ചിയ വിമാനം 30 മൈൽ അകലെ തകർന്നുവീണു