Publish Date: Fri, 24 Dec 2021 (18:59 IST)
Updated Date: Fri, 24 Dec 2021 (19:02 IST)
റെയ്ഡ് നടത്തിയപ്പോള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 150 കോടി രൂപ. കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 150 കോടി രൂപ കണ്ടെത്തിയത്. ആധായ നികുതി വകുപ്പും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പാന്‍ മസാല വ്യാപാരിയായ പിയൂഷ് ജെയിനിന്റെ വീട്ടിലായിരുന്നു റെയ്ഡ്. 6 വലിയ അലമാരികള്‍ നിറയെ നോട്ടുകെട്ടുകളായിരുന്നു. സ്ഥലത്തെ പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 40 ഓളം കമ്പനികള്‍ ഉള്ള ആളാണ് പിയൂഷ് ജെയ്ന്‍.