Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
, വ്യാഴം, 18 ജൂണ്‍ 2020 (16:32 IST)
ഡൽഹി: അതിർത്തിയിൽ ഇന്ത്യ ചൈന പ്രശ്നം രൂക്ഷമായതിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. ബെയ്ജിങ് നാഷ്ണൽ റെയിൽവേ റിസർച്ച് ആൻഡ് സിഗ്നൽ ഗ്രൂപ്പുമായുള്ള കരാറാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത്. 
 
കാൺപൂർ-ദീൻദയാൽ ഉപാധ്യായ സെക്ഷനിലെ 417 കിലോമീറ്റർ സിഗ്നൽ ടെലി കമ്മ്യൂണിക്കേഷൻ ജോലികൾക്കാണ് 2016ൽ കമ്പനിയുമായി ഇന്ത്യൻ റെയിൽവേ കരാറിൽ എത്തിയത്. നാലു വർഷമായിട്ടും പദ്ധതി പൂർത്തിയാക്കാൻ കമ്പനിയ്ക്കായില്ല. 20 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയാത്, ഇതാണ് കരാർ റദ്ദാക്കാൻ കാരണം എന്നാണ് ഇന്ത്യൻ റെയിൽവേയുടെ വിശദീകരണം. കരാർ റദ്ദാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നും ഇന്ത്യ ചൈന സംഘർഷവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നുമാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ സച്ചിയുടെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുന്നു