Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരില്‍ മാത്രം രാജകീയം, നല്‍കുന്നത് പഴയ ഭക്ഷണം; രാജധാനി എക്‌സ്പ്രസില്‍ വിതരണം ചെയ്‌തത് നിലവാരമില്ലാത്ത ഭക്ഷണമെന്ന് പരാതി

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം മോശം

പേരില്‍ മാത്രം രാജകീയം, നല്‍കുന്നത് പഴയ ഭക്ഷണം;  രാജധാനി എക്‌സ്പ്രസില്‍ വിതരണം ചെയ്‌തത് നിലവാരമില്ലാത്ത ഭക്ഷണമെന്ന് പരാതി
കൊല്‍ക്കത്ത , ബുധന്‍, 29 മാര്‍ച്ച് 2017 (11:25 IST)
ഇന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളില്‍ ഒന്നായ രാജധാനി എക്‌സ്പ്രസ്സില്‍ വിതരണം ചെയ്തത് നിലവാരമില്ലാത്ത ഭക്ഷണം. ഭക്ഷണം കഴിച്ച് 6 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് സഹയാത്രക്കാര്‍ക്ക് ട്രെയിനില്‍ ബഹളം വെയ്ക്കുകയും രണ്ട് സ്റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ചിടുകയും ചെയ്തു. 
 
സംഭവത്തില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഇടപെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ സമ്മതിച്ചതും, ട്രെയിന്‍ യാത്ര തുടര്‍ന്നതും. കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്സിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത്. 
 
ഈ വിഷയം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാറ്റിംഗ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിയ്ക്കുമെന്നും ബാബുല്‍ മന്ത്രി സുപ്രിയോ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം പൊളിയുന്നു; കൈവശം വെച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍