Select Your Language

Notifications

webdunia
webdunia
webdunia
webdunia

സസ്‌പെൻസ് അവസാനിപ്പിച്ച് തലൈവർ, പുതിയ പാർട്ടി 31ന് പ്രഖ്യാപിക്കും, പാർട്ടി ജനുവരിയിൽ

സസ്‌പെൻസ് അവസാനിപ്പിച്ച് തലൈവർ, പുതിയ പാർട്ടി 31ന് പ്രഖ്യാപിക്കും, പാർട്ടി ജനുവരിയിൽ
, വ്യാഴം, 3 ഡിസം‌ബര്‍ 2020 (13:55 IST)
നടൻ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് അവസാനം. പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഈ മാസം 31ന് ഉണ്ടാകുമെന്നും ജനുവരിയിൽ പാർട്ടി നിലവിൽ വരുമെന്നുമാണ് ഇപ്പോൾ വരുന്നവിവരങ്ങൾ.
 
കഴിഞ്ഞ മാസം 30 ന് ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പല തരത്തിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രജനി തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനുള്ള തിയ്യതി അറിയിച്ചത്. ട്വിറ്റർ വഴിയാണ് രജനി ഇക്കാര്യം അറിയിച്ചത്.
 
അതേസമയം പുതിയതായി രൂപീകരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ അതോ ബിജെപിക്കൊപ്പം ചേരുമോ എന്ന കാര്യത്തിൽ തമിഴ്‌നാട്ടിൽ ചർച്ചകൾ സജീവമാണ്. നേരത്തെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം രജനി സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരാധക സംഘടനയായ രജനി മക്കൾ മണ്ഡ്രം തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യുവൽ സെൽഫി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 765 പ്രൊസസർ, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 Pro 5G ഇന്ത്യൻ വിപണിയിൽ