Publish Date: Wed, 27 Jan 2021 (11:47 IST)
Updated Date: Wed, 27 Jan 2021 (11:49 IST)
രാജസ്ഥാനില്‍ 25കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം നടന്നത്. കടയില്‍ പോയ യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തന്നെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ജനുവരി 19ന് നടന്ന സംഭവം ഭീഷണിപ്പെടുത്തല്‍ മൂലം വൈകിയാണ് പുറം ലോകം അറിഞ്ഞത്. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു.