ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാഹ ഭേദഗതി നിയമം രാജസ്ഥാൻ സർക്കാർ പിൻവലിച്ചു

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (13:50 IST)
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കികൊണ്ടുള്ള രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന വിവാദ വിവാഹ ഭേദഗതി ബിൽ പിൻവലിച്ചു. സർക്കാർ കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും രാജ്യമെമ്പാടുമുള്ള പ്രതിപക്ഷവും സാമൂഹിക ക്ഷേമ സംഘടനകളും ഇതിനെ എതിർക്കുകയായിരുന്നു.
 
രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 8 ഭേദഗതി ചെയ്‌ത് കൊണ്ടായിരുന്നു അശോക് ഗെഹ്‌ലോട്ട് സർക്കാർ കൊണ്ടുവന്ന ബിൽ. വധു 18 വയസ്സിന് താഴെയും വരൻ 21 വയസ്സിന് താഴെയുമാണെങ്കിൽ” വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ഭേദഗതി ചെയ്ത പതിപ്പിൽ പറയുന്നു. 2009ൽ ഇത് 21 വയസായിരുന്നു.
 
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ബാലികാ ദിന പരിപാടിയിലാണ് മുഖ്യമന്ത്രി  അശോക് ഗെലോട്ട് നിയമം പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സാമൂഹ്യക്ഷേമ സംഘടനകൾ ശൈശവവിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ വ്യവസ്ഥയുടെ നിയമസാധുത ചോദ്യം ചെയ്യുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. കൂടാതെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്‌തതോടെയാണ് നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments