Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയ്ക്കിന്ന് നിർണായക പോരാട്ടം, വെല്ലുവിളി സഞ്ജു!

മുംബൈയ്ക്കിന്ന് നിർണായക പോരാട്ടം, വെല്ലുവിളി സഞ്ജു!
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:20 IST)
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ നിർണായക മത്സരത്തിൽ ഏറ്റുമുട്ടുകയാണ്. ജയിച്ചാൽ ജയിക്കുന്ന ടീമിന് ടൂർണമെന്റിൽ ഇനിയും സാധ്യതയുണ്ട്. എന്നാൽ തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താവുകയും ചെയ്യും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകളും ഇന്ന് ഇറങ്ങുമ്പോൾ മുംബൈയുടെ ഉറക്ക കെടുത്തുന്നത് മലയാളി താരം സഞ്ജു സാംസണാണ്.
 
മുൻപ് മുംബൈയും രാജസ്ഥാനും നേർക്ക് നേർക്ക് വന്ന 25 മത്സരങ്ങളിൽ 12 എണ്ണം രാജസ്ഥാനും 13ൽ മുംബൈ ഇന്ത്യൻസുമാണ് വിജയിച്ചത്. രാജസ്ഥാന്‍റെ ഉയര്‍ന്ന ടീം ടോട്ടല്‍ 208 റണ്‍സെങ്കില്‍ മുംബൈയുടേത് 212 ആണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം നോക്കുകയാണെങ്കിൽ രാജസ്ഥാൻ താരം സഞ്ജു സാംസൺ മുംബൈയ്ക്കെതിരെ അടിച്ചെടുത്തത് 527 റൺസാണ്. ഈ കണക്കുകളാണ് മുംബൈയുടെ ഉറക്കം കെടുത്തുന്നത്.
 
ഇക്കുറി 480 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിലും ഇടം പിടിച്ച സഞ്ജു അതിനാൽ തന്നെ മുംബൈയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഐപിഎല്ലിലെ ഇക്കൊല്ലത്തെ റൺവേട്ടക്കാരുടെ പട്ടികയിൽ 13ആം സ്ഥാനത്തുള്ള രോഹിത് ആണ് മുംബൈ താരങ്ങളിൽ മുന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോറ്റാൽ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈൻ, ആവേശമുയർത്തി ഇന്ന് രാജസ്ഥാൻ മുംബൈ പോര്