Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാനിൽ കളത്തിലിറങ്ങി ബിജെപിയും: കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയതിൽ കേന്ദ്രം റിപ്പോർട്ട് തേടി

രാജസ്ഥാനിൽ കളത്തിലിറങ്ങി ബിജെപിയും: കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയതിൽ കേന്ദ്രം റിപ്പോർട്ട് തേടി
, ഞായര്‍, 19 ജൂലൈ 2020 (11:30 IST)
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ കേന്ദ്രമന്ത്രിയുടെയും എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗെഹ്‌ലോട്ട് സർക്കാരിനെ താഴെയിറക്കാൻ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയത്.
 
വിമത എംഎൽഎമാരുടെയും കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്തിൻറെയും ശബ്ദരേഖ ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അതേസമയം നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രിയുടെ  ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി ആരോപണം. കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയതിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.അതെ സമയം സച്ചിൻ പൈലറ്റുമായുള്ള തർക്കത്തെ തുടർന്ന് രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം: ജലീലിനെതിരെയും വിമർശനം