Webdunia - Bharat's app for daily news and videos

Install App

രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് സ്റ്റൈൽ​മ​ന്ന​ൻ രജനികാന്ത്; പുതിയ പാർട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തമിഴകത്തിന്റെ ‘തലൈവർ’ ആകാൻ രജനികാന്ത്; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2017 (10:12 IST)
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന തന്റെ ആരാധക സംഗമത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ത​മി​ഴ് ന​ട​ൻ രജനികാന്ത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രിക്കുമെന്നും വരുന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ൽ നടന്ന ആ​രാ​ധ​ക സം​ഗ​മ​ത്തിന്റെ സ​മാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം വ്യക്തമാക്കി.
 
രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം എന്നത് കാ​ല​ഘ​ട്ട​ത്തിന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും തനിക്ക് അ​ധി​കാ​ര​ക്കൊ​തി​യി​ല്ലെ​ന്നും ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രോ​ടു പ​റ​ഞ്ഞു. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് രജനി വ്യക്തമാക്കി. നാണം കെട്ട സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.
 
1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. ര​ജ​നി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ണ്ടെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments