'ഞാൻ മാപ്പ് പറയില്ല': പെരിയാറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചു നില്‍ക്കുന്നെന്നും രജനികാന്ത്

റെയ്‌നാ തോമസ്

ചൊവ്വ, 21 ജനുവരി 2020 (14:31 IST)
സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനികാന്ത്. താന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞു.
 
അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971ല്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പറഞ്ഞത്.
 
ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡിസംബറിലെ വലയ സൂര്യഗ്രഹണം നേരിട്ട് നോക്കി; 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു