Publish Date: Mon, 23 Mar 2015 (11:42 IST)
Updated Date: Mon, 23 Mar 2015 (11:44 IST)
രാജ്യത്തെ ആരാധനാലയങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അമ്പലമോ, മുസ്ലിം പള്ളിയോ, മറ്റേത് ആരാധനാലയത്തിനു നേരെ ആക്രമണം നടന്നാലും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഇത്തരത്തിലുള്ള നീക്കങ്ങള്‍ പിന്നാക്ക വിഭാഗത്തെ ഭയപ്പെടുത്താനുള്ളതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പഞ്ചാബിലെ അട്ടാരിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
jibin
Publish Date: Mon, 23 Mar 2015 (11:42 IST)
Updated Date: Mon, 23 Mar 2015 (11:44 IST)