Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എന്തുവിലകൊടുത്തും എതിര്‍ക്കും: ശരത്കുമാർ

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ആദ്യം എതിർക്കുന്നത് താനായിരിക്കുമെന്ന് ശരത്കുമാർ

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എന്തുവിലകൊടുത്തും എതിര്‍ക്കും: ശരത്കുമാർ
ചെന്നൈ , ചൊവ്വ, 17 ജനുവരി 2017 (10:21 IST)
നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നു. തമിഴ്നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയം അസാധാരണമായ രീതിയിലാണെന്ന രജനികാന്തിന്റെ പ്രസ്താവന വിവാദമായതോടെയാണു പുതിയ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമാകുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തമിഴ് സിനിമയും രാഷ്ട്രീയവും അത്രയേറെ ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും ഇക്കാരണത്താല്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് വളരെ നല്ലതാണെന്നും ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെ പത്രാധിപര്‍ ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. 
 
അതേസമയം, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്തെത്തി. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ താനായിരിക്കും അതിനെ ആദ്യം എതിര്‍ക്കുകയെന്നും ശരത്കുമാര്‍ തുറന്നടിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് വെമുലയുടെ അനുസ്മരണ ചടങ്ങിലും സര്‍വകലാശാലയുടെ ക്രൂരത; രാധിക വെമുലക്കും നജീബിന്റെ മാതാവിനും ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക്