തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു
Publish Date: Fri, 08 Dec 2017 (11:21 IST)
Updated Date: Fri, 08 Dec 2017 (11:24 IST)
പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്.
സിപിഐഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സജീവപ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
തൃണമൂലിന്റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിമള്‍ സര്‍ക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.