കോയമ്പത്തൂർ: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ റെഡ് ഫീൽഡ്‌സിലെ എയർഫോഴ്സ് കോളേജിൽ ഉദ്യോഗസ്ഥനായ വ്യോമസേനാ ലഫ്റ്റനന്റ് ഛത്തീസ്ഗഡ് സ്വദേശി അമിർദേശ് എന്ന 34 കാരനാണ് അറസ്റ്റിലായത്. പരിശീലനത്തിനെത്തിയ ദൽഹി സ്വദേശിനിയായ 28 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
പരിശീലനത്തിനിടെ ദൽഹി സ്വദേശിനി പരിക്കേറ്റ വിശ്രമിക്കവെയായിരുന്നു മുറിയിൽ കയറി പ്രതി ആക്രമണം നടത്തിയത്. ആദ്യം കോളേജ് ആധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കോയമ്പത്തൂർ സിറ്റി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.