കത്തുവ പീഡനം മനുഷ്യത്വത്തിനെതിരായ അതിക്രമമെന്ന് രാഹുൽ
കത്തുവ പീഡനം മനുഷ്യത്വത്തിനെതിരായ അതിക്രമമെന്ന് രാഹുൽ
ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
സംഭവത്തെ അപലപിച്ച രാഹുൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും ട്വീറ്റ് ചെയ്തു.
സംഭവത്തിലെ പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടുകൂടാ. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യം മനുഷ്യകുലത്തിനെതിരെ നടക്കുന്ന ആക്രമണമാണെന്നും രാഹുൽ വ്യക്തമാക്കി.
ഇത്തരം പൈശാചിക കൃത്യങ്ങളെ സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക. നിഷ്കളങ്കയായ കുട്ടിയോട് ഭാവനയില്‍ പോലും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ക്രൂരത കാട്ടിയ സംഭവത്തിൽ രാഷ്ട്രീയത്തെ ഇടപെടുത്താൻ ശ്രമിച്ചാൽ നമ്മൾ എന്തായിത്തീരുമെന്നും രാഹുൽ ചോദിച്ചു.
ജനവരി പത്തിന് വീടിന് പരിസരത്തുനിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷം സമീപമുള്ള വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മൊത്തം എട്ടു പ്രതികള്‍ക്കെതിരെയാണ് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.