Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (13:43 IST)
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. ശനിയാഴ്ച രാത്രി പൂനെയിലാണ് സംഭവം. അന്വേഷണം ആരംഭിച്ച പൊലീസ് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

മാസങ്ങൾക്കു മുമ്പാണു ലാത്തൂരിൽനിന്നു ധയാരിയിലേക്കു കുഞ്ഞിന്റെ കുടുംബം താമസം മാറിയത്. ശനിയാഴ്‌ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാത്രി 11.30തോടെ കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ മനസിലാക്കുകയും തെരച്ചില്‍ നടത്തുകയും ചെയ്‌തുവെങ്കിലും കണ്ടെത്താനായില്ല.

കുട്ടിയെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീടിന് 500 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പലഭാഗത്തും പരുക്കുകളുണ്ട്.

അന്വേഷണം ശക്തമാക്കിയ പൊലീസ് പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകൽ, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments