ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി, നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നു
ഓടുന്ന ട്രെയിനില്‍ പീഡനശ്രമം
Publish Date: Mon, 13 Nov 2017 (10:49 IST)
Updated Date: Mon, 13 Nov 2017 (10:50 IST)
പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ചാടി. ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. അമ്മയ്ക്കും മകള്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു ഇരുവരുടെയും യാത്ര. യാത്രക്കിടെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ യാത്രക്കാരില്‍ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അമ്മ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടശേഷം പുറകേ ചാടുകയായിരുന്നു.
സഹയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.