Webdunia - Bharat's app for daily news and videos

Install App

ബലാൽസംഗ കേസിലെ പ്രതിയെ 700 പോലീസുകാർ ചേർന്ന് പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 14 ഓഗസ്റ്റ് 2021 (20:35 IST)
ജയ്‌പൂർ : കേവലം നാല് വയസു മാത്രം പ്രായമുള്ള ബാലികയെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ പിടികൂടാൻ 700 പോലീസുകാർ ഒത്തുകൂടി. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു.

സുരേഷ് കുമാർ എന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഏഴു കിലോമീറ്റർ അകലെയുള്ള ഒരു  കുളത്തിനരികെ എത്തിച്ചു കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പ്രതിയെ കുറിച്ച് പ്രത്യേകിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഗ്രാമവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉന്നത തലങ്ങളിൽ നിന്ന് പൊലീസിന് സമ്മർദ്ദവുമേറി.

തുടർന്ന് ജയ്പുർ റൂറൽ പോലീസ് സൂപ്രണ്ട് ശങ്കർ ദത്ത് ശർമ്മയുടെ നിർദ്ദേശത്തെ തുടർന്ന് വ്യാപകമായ അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് പോലീസിനെ വലച്ചു. സമീപ സ്ഥലങ്ങളിലുള്ള നാട്ടുകാരുടെ കൂടി സഹായത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കുകയും വ്യാപകമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments