Webdunia - Bharat's app for daily news and videos

Install App

ഒക്ടോബറില്‍ ആകാശത്ത് അപൂര്‍വ ഹാര്‍വെസ്റ്റ് മൂണ്‍; ഇന്ത്യയില്‍ ദൃശ്യമാകുമോ?

ഹാര്‍വെസ്റ്റ് മൂണ്‍ ഒക്ടോബറില്‍ അപൂര്‍വമായി മാത്രമെ ദൃശ്യമാകുകയുള്ളൂ.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (19:21 IST)
ശരത്കാല വിഷുവത്തോട് ഏറ്റവും അടുത്ത് സംഭവിക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ പരമ്പരാഗത നാമമായ ഹാര്‍വെസ്റ്റ് മൂണ്‍  ഒക്ടോബറില്‍ അപൂര്‍വമായി മാത്രമെ ദൃശ്യമാകുകയുള്ളൂ. സാധാരണയായി ഹാര്‍വെസ്റ്റ് മൂണ്‍ സെപ്റ്റംബറില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ചാന്ദ്ര ചക്രവും കലണ്ടര്‍ വ്യതിയാനങ്ങളും കാരണം ഈ ഒക്ടോബറില്‍ രാത്രി ആകാശത്ത് ഹാര്‍വെസ്റ്റ് മൂണ്‍ കാണാനാകും. 2020-ലായിരുന്നു അവസാനമായി ഇത് ദൃശ്യമായത് ഇന് അടുത്തത് 2028-ലായിരിക്കും. ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് മൂണ്‍ ഒരു സൂപ്പര്‍മൂണ്‍ കൂടിയാണ്. ഭൂമിയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്  കാരണം സാധാരണ പൂര്‍ണ്ണചന്ദ്രനേക്കാള്‍ 6.6% വലുതും 13% തിളക്കവും ഉള്ളതായി ഇത് കാണപ്പെടുന്നു.
 
ആകാശം നോക്കുന്നവര്‍ക്ക് ഈ പ്രതിഭാസം ഒരു വിരുന്നാണ്. കൂടാതെ സാംസ്‌കാരിക പ്രാധാന്യമുള്ളതുമാണ്. വിളകള്‍ വിളവെടുക്കാനുള്ള സമയത്തെ ഇത് പ്രതീകപ്പെടുത്തുന്നു. വിവിധ സംസ്‌കാരങ്ങളില്‍ ഈ പൂര്‍ണ്ണചന്ദ്രന്‍ ആഘോഷിക്കപ്പെടുന്നു. പലപ്പോഴും സമൃദ്ധി, കൃതജ്ഞത, പ്രകൃതി ലോകവും മനുഷ്യ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെ ഇത് പ്രതീകപ്പെടുത്തുന്നു.
 
വടക്കന്‍ അര്‍ദ്ധഗോളത്തിലെ നിരീക്ഷകര്‍ക്ക് ഈ ചാന്ദ്ര പ്രതിഭാസത്തിന്റെ ഏറ്റവും മികച്ച കാഴ്ചകള്‍ ലഭിക്കും. ഒക്ടോബര്‍ 6, 7 തീയതികളില്‍ ഇന്ത്യയിലെ ആളുകള്‍ക്ക് ഹാര്‍വെസ്റ്റ് മൂണ്‍ കാണാന്‍ കഴിയും. ഹാര്‍വെസ്റ്റ് മൂണ്‍ കാണാന്‍ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments