Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ

Udayanidhi stalin, TVK karur stampede, Tamilnadu News, Vijay,ഉദയനിധി സ്റ്റാലിൻ, തമിഴക വെട്രി കഴകം, കരൂർ ദുരന്തം, തമിഴ്‌നാട് വാർത്ത

അഭിറാം മനോഹർ

, തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (17:22 IST)
ആള്‍ക്കൂട്ടമെത്തുന്ന പൊതുയോഗങ്ങളില്‍ നേതാക്കള്‍ കൃത്യസമയത്ത് തന്നെ എത്തി പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കരൂരില്‍ തമിഴക വെട്രി കഴകത്തിന്റെ പൊതുയോഗത്തില്‍ പാര്‍ട്ടി നേതാവും നടനുമായ വിജയെ കാണാനായി ജനങ്ങള്‍ 8 മണിക്കൂറിലേറെ പൊതുയോഗത്ത് കാത്തുനിന്നത് അപകടത്തിന്റെ തോത് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
 
 കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നേതാക്കള്‍ ഒരിക്കലും ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കരുത്. സമയം എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. പൊതുയോഗങ്ങള്‍ നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ രണ്ടാം നിര നേതാക്കള്‍ക്ക് സാധിക്കണം. അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടുത്തരവാദിത്തമാണ്. തമിഴക വെട്രി കഴകത്തിന്റെ യോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് തമിഴക വെട്രി കഴകം നേതാവായ വിജയ് ആണെന്നും ഉദയനിധി സ്റ്റാലില്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ