സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; സ്വകാര്യത പരമമായ അവകാശമല്ലെന്ന് രവിശങ്കർ പ്രസാദ്
സ്വകാര്യത പരമമായ അവകാശമല്ലെന്ന് രവിശങ്കർ പ്രസാദ്
സ്വകാര്യത മൗലികാവകാശമാണെങ്കിലും സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. സുപ്രീംകോടതി മുന്നോട്ടുവച്ച തത്വങ്ങള്‍ പാലിക്കും. വിധിപ്പകർപ്പ് മുഴുവൻ വായിക്കാതെയാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണാഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനു മുമ്പെ സ്വകാര്യത മൗലികാവകാശമാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവര സംരക്ഷണം സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ കോടതി പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് ആധാറിനു നിയമ സംരക്ഷണമൊന്നും ഉണ്ടായിരുന്നില്ല. യാതൊരു നിയമവും കൂടാതെയാണ് അവര്‍ ആധാര്‍ കൊണ്ടുവന്നത്. എൻഡിഎയാണ് ആധാറിൽ നിയമനിർമാണം നടത്തിയത്. വിവരങ്ങൾ സംരക്ഷിക്കുന്നതിനു നിയമപരമായ ചട്ടക്കൂട് നിർമിച്ചതും ഞങ്ങളാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.