ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു
കേന്ദ്ര നിർദ്ദേശ പ്രകാരം ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു
മലയാളിയായ ജീവനക്കാരനെ ചെരുപ്പു കൊണ്ടടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ഖേദപ്രകടനം എയർ ഇന്ത്യ അംഗീകരിച്ചു. അദ്ദേഹത്തിനെതിരായ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു.
അതേസമയം കേന്ദ്ര സിവിൽ–വ്യോമയാന മന്ത്രാലയം അദ്ദേഹത്തിനെതിരായ വിലക്ക് പിൻവലിക്കാൻ എയർ ഇന്ത്യക്ക് കർശനമായ നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ ഖേദപ്രകടനം നടത്തിയതുകൊണ്ടു മാത്രം യാത്രാവിലക്ക് നീക്കില്ലെന്നാണ് എയർ ഇന്ത്യ നേരത്തെ നിലപാട് എടുത്തിരുന്നു.
വ്യോമയാന മന്ത്രി അശോക് ഗജപതി റാവുവിന് എഴുതിയ കത്തിലായിരുന്നു രവീന്ദ്ര ഗായ്കവാഡ് മാപ്പു പറഞ്ഞിരുന്നത്. ഇനി ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ സർക്കാർ ഇടപെടാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഗായ്ക്‌വാഡ് കത്തു നൽകിയത്. വിലക്ക് തന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും ശിവസേന എംപി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.