Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തലാഖ് നിരോധിക്കുന്നതിന് നടപടികള്‍ എടുക്കും; സ്ത്രീകളെ ആദരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയെന്നും രവിശങ്കര്‍ പ്രസാദ്

മുത്തലാഖിനെതിരെ രവിശങ്കര്‍ പ്രസാദ്

മുത്തലാഖ്
ന്യൂഡല്‍ഹി , തിങ്കള്‍, 6 ഫെബ്രുവരി 2017 (19:21 IST)
മുത്തലാഖ് പോലെയുള്ള അനാചരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  സുപ്രധാന ചുവടുവെപ്പ് നടത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
 
സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നതാണ് മുത്തലാഖിന്റെ പാരമ്പര്യം. ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മതവുമായി ബന്ധപ്പെട്ട വിഷയമല്ല ഇതെന്നും സ്ത്രീകളുടെ ആദരവിന്റെയും അവരുടെ അന്തസിന്റെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
 
സ്ത്രീകളെ ആദരിക്കുന്ന ഏക പാര്‍ട്ടി ബി ജെ പിയാണ്. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം മുത്തലാഖ് നിരോധിക്കുന്നതിന് സുപ്രധാന ചുവടുവെപ്പ് നടത്തും. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പിയും ധൈര്യം കാണിക്കണം. വിശ്വാസങ്ങളെ സര്‍ക്കാര്‍ ആദരിക്കുന്നു. എന്നാല്‍, അവയ്ക്കൊപ്പമുള്ള അനാചാരങ്ങളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്മി നായരുടെ നിയമബിരുദത്തെപ്പറ്റി അന്വേഷിക്കും, ഭാവിമരുമകളില്‍ നിന്ന് തെളിവെടുക്കും