Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, സംസ്ഥാനങ്ങൾക്ക് 60 ശതമാനം കൂടുതൽ ഫണ്ട്, റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു

ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, സംസ്ഥാനങ്ങൾക്ക് 60 ശതമാനം കൂടുതൽ ഫണ്ട്, റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു
, വെള്ളി, 17 ഏപ്രില്‍ 2020 (11:14 IST)
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താൻ ഉത്തേജക പാക്കേജുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകൾക്ക് 50,000 കോടി നൽകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കിങ് ഉതര മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും ഈ തുക ലഭിയ്ക്കും. നിർണായക ഘട്ടത്തിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു എന്നും ആർബിഐ ഗവർണർ പറഞ്ഞു.
 
നബാർഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കും 50,000 വിതം നൽകും. റിവേഴ്സ് റിപ്പോ നിരക്ക് 4.0 ശതമാനത്തിൽ നിന്നും. 3.75 ശതാമാനമാക്കി കുറച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് 60 ശതമാനം കൂടുതൽ ഫണ്ട് നൽകും. ബാങ്കുകൾ ഡിവിഡന്റ് നൽകുകരുത്. സെപ്തംബറിന് ശേഷം കാര്യങ്ങൾ പുനരവലോകനം നടത്തും. ഈ സാമ്പത്തിക വർഷം 1.9 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യ നിലനിർത്തിയേക്കും എന്നും ആർബിഐ ഗവർണർ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു, തോട്ടം മേഖലയ്ക്കും മൈക്രോ ഫിനാസ് സ്ഥാപനങ്ങൾക്കും ഇളവ്