വാഗ്‌ദാനം ലംഘിച്ച് ആര്‍ബിഐ; സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളിലും പണമെത്തിയില്ല; പണമെത്തിയ ട്രഷറികളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി പോലും ലഭിച്ചില്ല; പഴയനോട്ടുകള്‍ മാറ്റാവുന്നത് നാളെവരെ മാത്രം
വാഗ്‌ദാനം ലംഘിച്ച് ആര്‍ബിഐ
ശമ്പളദിനങ്ങള്‍ എത്തിയതോടെ ബാങ്കുകളിലെ പ്രതിസന്ധിയും വര്‍ദ്ധിച്ചു. സംസ്ഥാനത്തെ ട്രഷറികളില്‍ പണമെത്തിയില്ല. ഇന്ന് മുഴുവന്‍ ട്രഷറികളിലും പണമെത്തിക്കാമെന്നുള്ള വാഗ്‌ദാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലംഘിച്ചു.
പണമെത്തിച്ച ട്രഷറികളില്‍ തന്നെ ആവശ്യപ്പെട്ടതിലും പകുതി തുക മാത്രമാണ് ലഭിച്ചത്. ഒരു കോടി തുക ആവശ്യപ്പെട്ടിടത്ത് 15 ലക്ഷം മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ കണ്ണൂര്‍, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്തോളം ട്രഷറികളില്‍ പണം എത്തിയില്ല.
അതേസമയം, അസാധുവാക്കിയ നോട്ടുകള്‍ നാളെവരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാവുന്നത് നാളെ വരെ മാത്രമാണ്.