വീണ്ടും പുതിയ നോട്ടുകള്‍ എത്തുന്നു; ഇത്തവണ 20, 50 രൂപ നോട്ടുകള്‍, പഴയ നോട്ടുകള്‍ ഇത്തവണ പിന്‍വലിക്കില്ലെന്ന് ആര് ബി ഐ
വീണ്ടും പുതിയ നോട്ടുകള്‍ എത്തുന്നു; ഇത്തവണ 20, 50 രൂപ നോട്ടുകള്‍
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന ചില്ലറക്ഷാമം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്. പുതിയ 20, 50 രൂപ നോട്ടുകള്‍ പുതിയതായി ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര് ബി ഐ വ്യക്തമാക്കി.
പുതിയ 20, 50 രൂപ നോട്ടുകള്‍ക്ക് പഴയ നോട്ടുകളെ അപേക്ഷിച്ച് ചെറിയ വ്യത്യാസം മാത്രമായിരിക്കും ഉണ്ടാകുക. ദേശീയ മാധ്യമങ്ങളാണ് ആര് ബി ഐയെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
നോട്ടുകള്‍ അസാധുവാക്കിയതിന് പകരമായി പുതിയതായി 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ആവശ്യത്തിന് കറന്‍സി ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു.