Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാപ്പിഡ് ടെസ്റ്റ് മാത്രം പോരാ, ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നിർബന്ധം, നിബന്ധനകൾ കർശനമാക്കി കേന്ദ്രം

റാപ്പിഡ് ടെസ്റ്റ് മാത്രം പോരാ, ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നിർബന്ധം, നിബന്ധനകൾ കർശനമാക്കി കേന്ദ്രം
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:47 IST)
കൊവിഡ് കണ്ടെത്തുന്നതിന് റാപ്പിഡ് ടെസ്റ്റ് മാത്രം നടത്തിയാൽ പോരെന്ന് കേന്ദ്രം. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് വന്നാലും രോഗലക്ഷണമുള്ളവരിൽ ആർടി പിസിആർ പരിശോധന നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
 
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കർശനനിർദേശം നൽകിയത്. രോഗലക്ഷണമുഌഅവരിൽ ഇനി മുതൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിലും പിസിആർ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണം. ഇവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. രോഗികളെ നേരത്തെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും ഇത് ഉപകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
രാജ്യത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 1172 പേർക്ക് ഇന്നലെ മാത്രം ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു. ഇതുവരെ 44 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം: സര്‍വകക്ഷിയോഗം വെള്ളിയാഴ്ച