Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സ്‌മൃതി ഇറാനി ഇനി തുണിയുടുക്കും’ - ടെക്‌സ്റ്റൈല്‍ മന്ത്രാലയം ലഭിച്ച സ്മൃതിയെക്കുറിച്ച് ജെഡിയു നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു

‘സ്‌മൃതി ഇറാനി ഇനി തുണിയുടുക്കും’ - ടെക്‌സ്റ്റൈല്‍ മന്ത്രാലയം ലഭിച്ച സ്മൃതിയെക്കുറിച്ച് ജെഡിയു നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു

Rajya Sabha
ന്യൂഡല്‍ഹി , വ്യാഴം, 7 ജൂലൈ 2016 (14:44 IST)
മാനവവിഭവശേഷി വകുപ്പില്‍ നിന്ന് ഒഴിവാക്കി ടെക്സ്റ്റൈല്‍ മന്ത്രിയായ സ്മൃതി ഇറാനിയെക്കുറിച്ച് ജെ ഡി യു നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ജനതാദള്‍ (യുണൈറ്റഡ്) നേതാവും രാജ്യസഭ എം പിയുമായ അലി അന്‍വര്‍ ആണ് മന്ത്രിയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. 
 
‘സ്മൃതി ഇറാനിയെ ടെക്സ്റ്റൈല്‍ മന്ത്രിയാക്കിയത് നന്നായി, ശരീരം നന്നായി മറയ്ക്കാന്‍ ഇത് അവരെ സഹായിക്കും’ - എന്നായിരുന്നു ജെ ഡി യു നേതാവിന്റെ പരാമര്‍ശം. എന്നാല്‍, പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി നേതാവ് രംഗത്തെത്തി. ‘ജനങ്ങളുടെ ശരീരം എന്ന് താന്‍ പൊതുവായി പറയുകയാണ്’- ചെയ്തതെന്ന് അദ്ദേഹം തിരുത്തി.
 
ചൊവ്വാഴ്ചത്തെ മന്ത്രിസഭാപുനസംഘടനയില്‍ മാനവവിഭവശേഷി വകുപ്പ് നഷ്‌ടമായ സ്മൃതി ഇറാനി ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല നല്‌കുകയായിരുന്നു. ‘താന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം കമന്റാണ് ഇതെന്ന്’ ആയിരുന്നു പുതിയ മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു, കേസ് ആദ്യം മുതൽ കേൾക്കേണ്ടി വരും