ചുവന്ന ബീക്കൺ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ വിഐപികളാണെന്ന് മോദി
ചുവന്ന ബീക്കൺ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും പ്രധാന വ്യക്തിയെന്ന് മോദി
ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ വിഐപികളാണ്. വി ഐ പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെപ്പറ്റി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് മോദിയുടെ ഈ പ്രതികരണം.
കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം ഉണ്ടായത്. കുടാതെ ഈ നടപടി ഒരു പാട് മുന്‍പേ തീരുമാനിക്കേണ്ടതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ചീഫ് ജസ്റ്റീസ് എന്നിവർക്കും ഉത്തരവ് ബാധകമാക്കിയിരുന്നു. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരിക.
അതേസമയം എമർജൻസി വാഹനങ്ങളിലും എൻഫോഴ്സ്മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല. എന്നാൽ പൊലീസ്, ആംബുലൻസ്, അഗ്നിശമന സേന, പട്ടാള വാഹനങ്ങൾ തുടങ്ങിയ നീല നിറത്തിലുള്ള ബീക്കൺ ഉപയോഗിക്കണം
ഡൽഹിയിൽ ആം ആദ്മി സർക്കാർ, പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാർ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാർ തുടങ്ങിയവർ നേരത്തെ ഇങ്ങനെ ഒരു തീരുമാനം പ്രാബല്യത്തിൽ വരുത്തിയിരുന്നു.