Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ചടക്കം ലംഘിച്ചാൽ താരങ്ങൾ പുറത്ത്; ചുവപ്പു കാർഡ് സംവിധാനം ക്രിക്കറ്റിലേക്കും

ഫുട്ബോളില്‍ എന്ന പോലെ ഇനി ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ്

അച്ചടക്കം ലംഘിച്ചാൽ താരങ്ങൾ പുറത്ത്; ചുവപ്പു കാർഡ് സംവിധാനം ക്രിക്കറ്റിലേക്കും
, വ്യാഴം, 8 ഡിസം‌ബര്‍ 2016 (12:00 IST)
ഹോക്കിയിലും ഫുട്ബോളിലും കണ്ടു വരുന്ന ചുവപ്പു കാർഡ് സമ്പ്രദായം ക്രിക്കറ്റിലും വരുന്നു.
അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ഈ സമ്പ്രദായം 2017 ഒക്ടോബർ ഒന്നു മുതൽ ക്രിക്കറ്റിന്റെയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈതാനത്ത് കടുത്ത അച്ചടക്കലംഘനം നടത്തുന്ന താരങ്ങള്‍ക്കാകും ക്രിക്കറ്റിൽ ചുവപ്പുകാർഡ് നൽകുക.
 
എതി‍ർ ടീമിലെ താരങ്ങളെയോ അംപയർമാരെയോ കയ്യേറ്റം ചെയ്യുക, അംപയറിറെ ഭീഷണിപ്പെടുത്തുക,  സംഘാടകകര്‍ക്കോ കാണികള്‍ക്കോ ദേഹോപദ്രവം എൽപ്പിക്കുക, മറ്റു തരത്തിലുള്ള ഗുരുതര വീഴ്ചകൾ വരുത്തുക എന്നീ കുറ്റങ്ങൾ ചെയ്യുന്നവർക്കായിരിക്കും ചുവപ്പുകാർഡ് നൽകുക. ടെസ്റ്റ് ക്രിക്കറ്റ്, ഏകദിനം, ട്വന്റി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഈ നിയമം ബാധകമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങൾ രൂപപ്പെടുത്തുന്ന മെർലിബോൺ ക്രിക്കറ്റ് ക്ലബ് കമ്മിറ്റിയാണ് ക്രിക്കറ്റിലും ഈ ചുവപ്പു കാർഡ് സംവിധാനം ഏർപ്പെടുത്തുന്നതിനായി ശുപാർശ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസ കാര്‍ഡുകളാണോ ഉപയോഗിക്കുന്നത് ? സൂക്ഷിക്കൂ... നിങ്ങളുടെ കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാം !