Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

Religious event

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ജൂലൈ 2024 (20:06 IST)
ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു. ഹത്രാസിലാണ് സംഭവം. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിയിലാണ് അപകടം ഉണ്ടായത്. കടുത്ത ചൂടില്‍ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. മരിച്ചവരില്‍ 23 സ്ത്രീകളുണ്ട്. 
 
പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കനത്ത ചൂട് നിലനില്‍ക്കുമ്പോഴാണ് വലിയ പന്തലുകള്‍ കെട്ടിയുള്ള പരിപാടി നടത്തിയത്. ചൂടില്‍ സഹികെട്ട് പന്തലില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം